അശ്ലീലഗ്രൂപ്പുകളില്‍ ചിത്രങ്ങള്‍; മുന്‍ SFI പ്രവര്‍ത്തകനെതിരേ കൂട്ടപ്പരാതി

കൊച്ചി: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലെ അശ്ലീലഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകനെതിരേ കൂട്ടപ്പരാതി. കാലടി വട്ടപ്പറമ്പ് മാടശ്ശേരി എസ്. രോഹിത്തി(25)നെതിരെയാണ് ഒമ്പത് പെണ്‍കുട്ടികള്‍കൂടി പരാതിനല്‍കിയത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരുപെണ്‍കുട്ടിയും ഉള്‍പ്പെടും.

നേരത്തെ രോഹിത്ത് പഠിച്ചിരുന്ന കോളേജിലെ ഒരു വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തിരുന്നു. ഇയാളുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Scroll to Top