
തിരുവനന്തപുരം: അന്തരിച്ച അതുല്യനടന് സലിംകുമാറിനെ അനുസ്മരിക്കാന്‍ തലസ്ഥാനം ഒരുങ്ങുന്നു. പ്രേംനസീര്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് സലിംകുമാര്‍ അനുസ്മരണം സംഘടിപ്പിക്കുന്നത്. ഈമാസം 9ന് തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലുള്ള തായ്നാട് ഹാളിലാണ് അനുസ്മര്ണ സമ്മേളനം സംഘടിപ്പിക്കുക. ചലച്ചിത്ര താരം അജിത് കൂത്താട്ടുകുളം ഉല്‍ഘാടനം ചെയ്യും.
സംവിധായകന് ടി.എസ്.സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തും. സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ ആമുഖവും പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന് അധ്യക്ഷതയും വഹിക്കും. നിരവധി പ്രമുഖര്‍ അനുസ്മരണ ചടങ്ങില്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.



