‘നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ എന്നത് പുതിയ കാലത്തിന്റെ തുടക്കം’; ‘അമ്മ’ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജ്

താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവില്‍ വിജയികളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. താരസംഘടന ചരിത്രം കുറിച്ചിരിക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പില്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് സ്ത്രീകളെയും വീണ ജോര്‍ജ് പേരെടുത്ത് പരാമര്‍ശിച്ച് അഭിനന്ദിച്ചിട്ടുണ്ട്.

‘താരസംഘടന ചരിത്രം കുറിച്ചിരിക്കുന്നു . നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ എന്നത് പുതിയ കാലത്തിന്റെ തുടക്കമാണ് . പ്രതീക്ഷാ നിര്‍ഭരവും.’ വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസ്സന്‍, വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.’വിജയികളെ അഭിനന്ദിച്ചുകൊണ്ടാണ് വീണ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Scroll to Top