തൃശൂര്‍: സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം അച്ഛനാണ് കൊടുത്തതെന്ന് നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപി. ആദ്യ ശമ്പളം കൊടുത്ത ഉടനെ തന്നെയും കൂട്ടി അച്ഛന് നേരെ പോയത് ബാങ്കിലേക്ക് ആണെന്നും ശേഷം തന്റെ പേരില്‍ എടുത്ത അക്കൗണ്ടില്‍ ആ പണം നിക്ഷേപിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു.
‘ധനലക്ഷ്മി ബാങ്കിന്റെ ആശുപത്രി ജങ്ഷനും റെസ്റ്റ് ഹൗസ് ജങ്ഷനും ഇടക്കുള്ള ബ്രാഞ്ചില്‍ കൊണ്ടുപോയിട്ട് ആ ചെക്കവിടെ ഡെപ്പോസിറ്റ് ചെയ്തു. എന്നിട്ട് ഞാന്‍ മരിക്കുന്നതുവരെ നീ ഇത് ചെയ്യണം എന്ന് ഞാന്‍ പറയില്ല, മരിച്ചു കഴിഞ്ഞാലും നിന്റെ പേരിലെ ബാങ്ക് ധനലക്ഷ്മി ബാങ്കാണ് എന്ന് അച്ഛന് സത്യം ചെയ്യിച്ചു.’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ധനലക്ഷ്മി ബാങ്കിന്റെ തൃശൂരിലെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കവെ ആയിരുന്നു സുരേഷ് ഗോപി തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം പങ്കുവച്ചത്.