റഷ്യയെ ചൊറിഞ്ഞ് ട്രംപ്, ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ചു; ഞങ്ങൾ സജ്ജമെന്ന് റഷ്യ

റഷ്യക്കിട്ട് പണികൊടുക്കാൻ ഉറച്ച് തന്നെയാണ് ട്രംപ്. റഷ്യയ്ക്കടുത്ത് രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാനാണ് ഇപ്പോൾ ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്ക്ക് ഇപ്പോഴുമുണ്ടെന്ന് മുൻ പ്രസിഡന്റ് ദിമിത്രി മെദ്‍വദേവ് കഴിഞ്ഞ ​​ദിവസം പറഞ്ഞിരുന്നു, ഇതിന് മറുപടിയായാണ് യുഎസ് ആണവ അന്തർവാഹിനികൾ വിന്യസിച്ചത്. പക്ഷേ അത്ര പെട്ടെന്നൊന്നും റഷ്യ തോറ്റുകൊടുക്കുമെന്ന് തോന്നുന്നില്ല.
വലിയ ഭീഷണിയൊന്നും വേണ്ട, ആവശ്യമായ അന്തർവാഹിനികൾ തങ്ങളുടെ കൈയിലുമുണ്ടെന്നാണ് റഷ്യ തിരിച്ചടിച്ചത്.
അമേരിക്കൻ അന്തർവാഹികളേക്കാൾ കൂടുതൽ അന്തർവാഹിനികൾ തങ്ങൾക്ക് ഉണ്ടെന്നാണ് റഷ്യ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ട്രംപിന്റെ ഭീഷണി മൈൻഡ് ചെയ്യേണ്ട എന്നുള്ള നിലപാടാണ്. കണക്കുകൾ നോക്കിയാൽ യുഎസിനെക്കാളും കൂടുതൽ ആണവ അന്തർവാഹിനികൾ റഷ്യയ്ക്ക് ഉണ്ട്. . യുഎസിന്റെ 14 ഓഹിയോ ക്ലാസ് ആണവ അന്തര്‍വാഹനികളിൽ ഓരോ അന്തര്‍വാഹിനികള്‍ക്കും 4,600 മൈല്‍ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ ഭേദിക്കാന്‍ സാധിക്കുന്ന ബാലിസ്റ്റിക് മിസൈലുകള്‍ വഹിക്കാനും സാധിക്കും. എന്നാല്‍ 54 ആണവ അന്തര്‍വാഹിനികളാണ് റഷ്യയുടെ ശക്തി.

ട്രംപ് ഇപ്പോൾ റഷ്യയെ ചൊറിയാനുള്ള പ്രധാനകാരണം യുക്രൈൻ-റഷ്യ യുദ്ധം തന്നെയാണ്. യുക്രൈൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അതായത് 10- 12 ദിവസത്തിനുള്ളിൽ തന്നെ അവസാനിപ്പിക്കണമെന്ന് ട്രംപ് ഡെഡ്ലൈൻ കൊടുത്തിരുന്നു ഇല്ലെങ്കിൽ പിഴ ചുമത്തു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ ഇത് വകവെയ്ക്കാതെയാണ് റഷ്യ യുക്രൈൻ തലസ്ഥാനമായ കീവിൽ ആക്രമണം നടത്തിയത്. ഇതോടെ ട്രംപ് വീണ്ടും ഇടഞ്ഞു. ഇതിൻറെ ഫലമായിട്ടാണ് ഇപ്പോഴത്തെ അന്തർവാഹിനികളുടെ വിന്യാസം
അതേസമയം റഷ്യയും വലിയ പ്രശ്നത്തിൽ തന്നെയാണ്. പരമ്പരാഗതമായി വലിയ ശക്തിയായി റഷ്യ നിലനിൽക്കുന്നുണ്ടെങ്കിലും ഇപ്പോൾ യുഎസുമായി താരതമ്യം ചെയ്യുമ്പോൾ തീർച്ചയായും പിന്നിൽ തന്നെയാണ്, ഇതിന് കാരണവും യുക്രൈൻ- റഷ്യ യുദ്ധം തന്നെയാണ്.
പഴയ സോവിയറ്റ് യൂണിയനും ഇപ്പോഴത്തെ റഷ്യയുടെയും അഭിമാനമാണ് ബഹിരാകാശത്ത് അവർ കൈവരിച്ച നേട്ടങ്ങൾ. ഒരുകാലത്ത് ബഹിരാകാശത്തെ വൻശക്തിയായിരുന്നു റഷ്യ. ആദ്യ ബഹിരാകാശ യാത്ര ഉൾപ്പെടെ സാധ്യമാക്കിയ രാജ്യമാണ് റഷ്യ.
ബഹിരാകാശ മേഖലയിലെ ധാരാളം ആധുനിക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുമുണ്ട്,പക്ഷേ യുദ്ധം തുടങ്ങിയപ്പോൾ യുഎസും മറ്റു യൂറോപ്യൻ ശക്തികളുമായി വലിയ അകൽച്ചയിലായി. ഇത് റഷ്യയുടെ ബഹിരാകാശ അധിശത്വം താറുമാറാകാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ.

ശുക്രൻ ഉൾപ്പെടെ ഗ്രഹങ്ങൾ ലക്ഷ്യമിട്ടുള്ള റഷ്യൻ പദ്ധതികളെല്ലാം അവതാളത്തിലാണ്. ഇതിൽ പകുതി പ്രശ്നങ്ങൾക്കും കാരണം റഷ്യയുടെ തന്നെ നിലപാടാണ്. അക്രമാസക്ത നിലപാടാണ് പുട്ടിന്റേത്. യുക്രെയ്ൻ സൈന്യത്തെ സഹായിക്കുന്ന രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ നിർജീവമാക്കുമെന്ന വിവാദ പരാമർശമാണ് നേരത്തെ തന്നെ കുഴപ്പത്തിലായിരുന്ന ബന്ധങ്ങളെ കൂടുതൽ വഷളാക്കിയത്. ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെ അയയ്ക്കാനുള്ള യുഎസ് പദ്ധതി ആർട്ടിമിസിൽ റഷ്യ പങ്കുചേരുമെന്നു കരുതിയെങ്കിലും ബന്ധം വഷളായപ്പോൾ ട്രംപ് കൈകൊടുത്തില്ല.

ബഹിരാകാശരംഗത്ത് വലിയ ഒരു പെരുമയുള്ള രാജ്യമാണ് റഷ്യ. സ്പേസ് സ്റ്റേഷനുകളുടെ കാര്യത്തിലും അപ്രമാദിത്വം നിലനിർത്തിയിരുന്നു.1971ൽ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം സല്യൂട്ട് 1 വിക്ഷേപിച്ചതു സോവിയറ്റ് യൂണിയനാണ്. 3 കോസ്മോനോട്ടുകളെ വഹിക്കാൻ ശേഷിയുള്ള സല്യൂട്ട് ഒന്നിൽ അൾട്രാവയലറ്റ് ടെലിസ്കോപ്പുമുണ്ടായിരുന്നു.

സല്യൂട്ട് പദ്ധതിയുടെ ഭാഗമായി രഹസ്യ സൈനിക ദൗത്യങ്ങളും റഷ്യയ്ക്കുണ്ടായിരുന്നു. സല്യൂട്ട് പദ്ധതികൾ 1982ൽ അവസാനിച്ചു. സല്യൂട്ട് 7 എന്ന പദ്ധതിയായിരുന്നു അവസാനത്തേത്. റഫ്രിജറേറ്ററുകൾ അടക്കമുള്ള സൗകര്യങ്ങൾ ഇതിലുൾപ്പെടുത്തിയിരുന്നു. പിന്നീടാണ് റഷ്യയുടെ ഏറ്റവും പ്രശസ്തമായ സ്പേസ് സ്റ്റേഷനായ മിർ ബഹിരാകാശത്തെത്തിയത്. 1986 മുതൽ 2001 വരെ മിർ ബഹിരാകാശത്തു നിലനിന്നു. 1991 വരെ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയ്ക്കുമായിരുന്നു മിറിന്റെ നിയന്ത്രണമെങ്കിലും മറ്റു രാജ്യങ്ങളിലെ ബഹിരാകാശ യാത്രികർക്കും മിർ ആതിഥേയത്വം ഒരുക്കി.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാണ് ഇതു സ്ഥാപിച്ചിരുന്നത്.ബഹിരാകാശത്ത് ആദ്യമെത്തുന്ന വ്യക്തി, ആദ്യമെത്തിയ വനിത എന്നീ റെക്കോർഡുകളും യൂറി ഗഗാറിനിലൂടെയും വാലന്റീന തെരഷ്കോവയിലൂടെയും റഷ്യ നേടിയിരുന്നു. 63 വർഷം മുൻപ് ആദ്യത്തെ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ചത് റഷ്യയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം യുഎസുമായുള്ള ബഹിരാകാശ മത്സരം കുറഞ്ഞെങ്കിലും റഷ്യ ഒരു ശക്തിയായി തന്നെ നിലനിന്നു. എന്നാൽ ഇപ്പോൾ നിറംകെട്ടിരിക്കുകയാണ്.

ബഹിരാകാശ സൂപ്പർപവർ എന്ന സ്റ്റാറ്റസ് തിരിച്ചുപിടിക്കാൻ ഇടയ്ക്കു റഷ്യ വലിയ നടപടികളെടുത്തിരുന്നു. പല ഭാവി പദ്ധതികളുടേയും പണിപ്പുരയിലാണ് തങ്ങളെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

Scroll to Top