
ആർഎസ്എസ് നേതാവ് സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. സിപിഎം പ്രവർത്തകരായ എട്ടു പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്. കെ.കെ. ശൈലജ എംഎൽഎ അടക്കമുള്ളവരെത്തി പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതി അപ്പീൽ തള്ളിയതോടെയാണ് സിപിഎം പ്രവര്‍ത്തകായ പ്രതികള്‍ കോടതിയിൽ ഹാജരായത്. ഏഴുവര്‍ഷത്തെ തടവാണ് വിധിച്ചിരുന്നത്. പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റും.
ജയിലിലേയ്ക്ക് പോകുന്ന പ്രതികൾക്ക് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ യാത്രയയപ്പ് നൽകിയിരുന്നു. ഇവിടേക്കാണ് കെ.കെ. ശൈലജ എംഎൽഎ എത്തിയത്. ജയിലിൽ കീഴടങ്ങാനായി പോകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കായി മുദ്രാവാക്യം മുഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
1994 ജനുവരി 25-ന് രാത്രിയാണ് സി. സദാനന്ദൻ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ എട്ട് സിപിഎം പ്രവർത്തകർക്കെതിരേ വിചാരണക്കോടതി ശിക്ഷവിധിച്ചിരുന്നു.



