
താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവില്‍ വിജയികളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. താരസംഘടന ചരിത്രം കുറിച്ചിരിക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പില്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് സ്ത്രീകളെയും വീണ ജോര്‍ജ് പേരെടുത്ത് പരാമര്‍ശിച്ച് അഭിനന്ദിച്ചിട്ടുണ്ട്.
‘താരസംഘടന ചരിത്രം കുറിച്ചിരിക്കുന്നു . നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ എന്നത് പുതിയ കാലത്തിന്റെ തുടക്കമാണ് . പ്രതീക്ഷാ നിര്‍ഭരവും.’ വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോന്, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്, ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസ്സന്, വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.’വിജയികളെ അഭിനന്ദിച്ചുകൊണ്ടാണ് വീണ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.



