
ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡിഷ തീരത്ത് കരയിൽ പ്രവേശിച്ചതോടെ സംസ്ഥാനത്ത് കനത്ത മഴ രേഖപ്പെടുത്തി. കോരാപുട്ട്, മാൽക്കൻഗിരി, നബരംഗ്പൂർ, കലഹണ്ടി, രായഗഡ, ഗജപതി, കാണ്ഡമാൽ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ദുരിതമുണ്ടായത്. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ കടപുഴകി വീണു, റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി.
അടുത്ത 6 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡിഷ തെക്കൻ ഛത്തീസ്ഗഡ് മുകളിലൂടെ സഞ്ചരിച്ച് ശക്തികുറഞ്ഞ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാൾ തീരങ്ങളിൽ കടൽപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഐഎംഡി നിർദേശം നൽകിയിട്ടുണ്ട്.



