വീണ്ടും വിവാദ വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി; മുസ്ലിംലീഗ് മതപാര്‍ട്ടിയെന്നും ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലുമെന്ന് വെള്ളാപ്പള്ളി.

Vellappally Natesan | IMAGE | FILE

തിരുവനന്തപുരം: മുസ്ലിംലീഗിനെതിരെ വീണ്ടും വിവാദ വിദ്വേഷ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജ്യവിഭജനത്തിന്റെ സന്തതിയാണ് മുസ്ലിംലീഗെന്നും മതരാഷ്ട്രം സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്സിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് ലീഗിന്റേത്. മലപ്പുറം ജില്ല ആര്‍ക്കും ബാലികേറാമലയല്ലെന്ന് താന്‍ പറഞ്ഞതിന്റെ പേരില്‍ ലീഗ് തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ലീഗും അവരുടെ പോഷകസംഘടനകളും ചേര്‍ന്ന് തന്നെ വേട്ടയാടിയെന്നും ലീഗ് മതപാര്‍ട്ടിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മുസ്ലിം ഉന്നമനവും മുസ്ലിം സമുദായത്തിന് അനുകൂലമായുള്ള ഭരണവുമാണ് ലീഗിന്റെ ലക്ഷ്യമെന്നും മുസ്ലിം സംഘടനകള്‍ക്ക് മസില്‍ പവറും മണി പവറുമുണ്ടെന്നും വെളളാപ്പളളി പറഞ്ഞു. മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവര്‍ തന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഗണേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സമുദായംഗങ്ങളെ വളരാനും വളര്‍ത്താനും അനുവദിക്കാത്ത സമീപനമാണ് പൊതുവെ ഇവിടെയുള്ളത്. ഈഴവരെ വളരാനും വളര്‍ത്താനും അനുവദിക്കുന്നില്ല. ശബരിമലയില്‍ മാത്രമല്ല കേരളത്തില്‍ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ദേവസ്വം മന്ത്രി ഈഴവനായതിനാല്‍ വളരാന്‍ സമ്മതിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Scroll to Top