ഉത്തരാഖണ്ഡിൽ മിന്നല്‍ പ്രളയം; 4 മരണം

ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തില്‍ നാലുപേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. 20 പേരെ രക്ഷപ്പെടുത്തി. ഉത്തര കാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നൽ പ്രളയം ഉണ്ടായത്. നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. സൈന്യവും 3 ഐടിബിപി സംഘങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. 60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം. ഉത്തരകാശിയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്. പ്രദേശത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജാ​ഗ്രതാ നിർദേശവും ഉണ്ട്.

Scroll to Top