
തനിക്ക് രാജാവാകാന്‍ ആഗ്രഹമില്ലെന്നും, ആ ആശയത്തോട് തന്നെ എതിര്‍പ്പാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഭരണഘടനാപരമായ വെല്ലുവിളികള്‍: കാഴ്ചപ്പാടുകളും വഴികളും’ എന്ന വിഷയത്തില്‍ നടന്ന ഏകദിന കോണ്‍ക്ലേവിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ പ്രസംഗം തുടങ്ങിയ ഉടന്‍ തന്നെ വിജ്ഞാന് ഭവനിലെ സദസ്സ് ‘ഇസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുല്‍ ഗാന്ധി ജൈസാ ഹോ’ (ഈ ദേശത്തിന്റെ രാജാവ് എങ്ങനെ വേണോ രാഹുല്‍ ഗാന്ധി അങ്ങനെയാണ്) എന്ന മുദ്രാവാക്യം മുഴക്കി. മുദ്രാവാക്യം നിര്‍ത്താന്‍ ആവശ്യപ്പെട്ട രാഹുല്‍ ഉടന്‍ ഇതിനു മറുപടിയും നല്കി. ‘വേണ്ട സുഹൃത്തേ, ഞാന്‍ രാജാവല്ല. എനിക്ക് രാജാവാകാന്‍ ആഗ്രഹമില്ല. ഞാന്‍ രാജാവിനും ആ ആശയത്തിനും എതിരാണ്.’



