
മലയാള സാഹിത്യ-സാംസ്‌കാരിക രംഗത്തെ മഹാഗുരു എം.കെ.സാനു ഇനി ഓര്‍മ. ഇന്ന് വൈകിട്ട് നാലു മണിക്ക് രവിപുരം ശ്മശാനത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാരം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങി വിവിധ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നലെ വൈകട്ട് 5.35നായിരുന്നു എം.കെ. സാനുവിന്റെ അന്ത്യം. 98 കാരനായ എം.കെ.സാനു ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പൊതു വേദികളില്‍ സജീവമായിരുന്നു. വീഴ്ചയില്‍ ഇടുപ്പെല്ലിനു പരുക്കേറ്റതോടെയാണ് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു
രാവിലെ വീട്ടിലും തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലുമായി നടന്ന പൊതുദര്‍ശനത്തില്‍ നിരവധി പേർ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു



