
നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്കിൽ കഴിഞ്ഞ തവണ വരുത്തിയ അര ശതമാനം കുറവ് ഇത്തവണ അതേപടി എംപിസി യോഗം നിലനിർത്തി.
പണപ്പെരുപ്പം കുറയുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. അതേസമയം, യുഎസ് ഇന്ത്യക്കുമേൽ കൂടുതൽ തീരുവ ചുമത്തിയത് കയറ്റുമതിയെ ബാധിച്ചേക്കാമെന്ന ആശങ്കനിലനിൽക്കുന്നുണ്ടെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വളർച്ചയെ ബാധിച്ചേക്കാമെന്ന ആശങ്കയുമുണ്ട്.
ഹ്രസ്വകാല, ദീർഘകാല പണപ്പെരുപ്പം ആർബിഐയുടെ ക്ഷമതാ പരിധിക്കുള്ളിലാണ്. ഭക്ഷ്യ പണപ്പെരുപ്പും കുറയുന്ന സാഹചര്യമണുള്ളത്. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാൻ കേന്ദ്ര ബാങ്കിന് ഇത് കൂടുതൽ അവസരം നൽകുന്നതായും ആർബിഐ ഗവർണർ വ്യക്തമാക്കി.
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ശുഭകരമാണെന്ന് അദ്ദേഹം വിലയിരുത്തി. വരാനിരിക്കുന്ന ഉത്സവകാലങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനമാകുമെന്നും അദ്ദേഹം പറഞ്ഞു.



