
കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ശശി തരൂരുമായി സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ച പോസിറ്റീവായിരുന്നു എന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കിയത്. പുനഃസംഘടനയ്ക്ക് ശശി തരൂര്‍ എല്ലാ പിന്തുണയും, സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
എം കെ രാഘവന്‍, കോടിക്കുന്നില്‍ സുരേഷ് എന്നീ നേതാക്കളുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ആന്റോ ആന്റണിയും തമ്മിലും ചര്‍ച്ചകള്‍ നടന്നിരുന്നു. രമേശ് ചെന്നിത്തല, കൊടിക്കുന്നേല്‍ സുരേഷ് കൂടിക്കാഴ്ച്ചയും നടന്നിരുന്നു. കെപിസിസിയില്‍ ജംബോ കമ്മിറ്റി സാധ്യതയുമുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.



