ധർമ്മസ്ഥലയിലെ സംഘർഷം, മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ കേസ്, കനത്ത സുരക്ഷ

ധർമ്മസ്ഥലയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം തകർത്തു. ഇന്നലെ നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിലായിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയുമായിരുന്നു.

ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന അക്രമികളാണ് വാഹനം അക്രമത്തിന് പിന്നിലെന്നാണ് അറിയുന്നത്.
നിലവില്‍ ധർമ്മസ്ഥലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചു ബറ്റാലിയൻ പൊലീസിനെ ധർമ്മസ്ഥലയിൽ വിന്യസിച്ചു. പ്രദേശത്ത് നാല് യൂട്യൂബർമാരെ ആക്രമിച്ചവർക്കെതിരെ കേസെടുത്തിരുന്നു.

2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്.ധര്‍മ്മസ്ഥലയില്‍ അവസാനമായി ദുരൂഹ സാഹചര്യത്തില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയാണ് സൗജന്യ. ക്രൂരമായ ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം തൊട്ടടുത്ത ദിവസം വനത്തില്‍ കണ്ടെത്തുകയായിരുന്നു.

Scroll to Top