യുക്രെയ്ൻ യുദ്ധം തീർക്കാൻ നീക്കം? ട്രംപ്–പുട്ടിൻ കൂടിക്കാഴ്ച ഈ മാസം 15ന്

യുക്രയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ഓഗസ്റ്റ് 15ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 വർഷത്തിനു ശേഷമാണ് റഷ്യൻ പ്രസിഡന്റ് യുഎസ് സന്ദർശിക്കുന്നത്. അലാസ്കയാണ് ചർച്ചയുടെ വേദി. ട്രൂത്ത് സോഷ്യയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കിഴക്കൻ യുക്രെയ്നിലെ 2 പ്രവിശ്യകൾ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാർ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് വൈറ്റ് ഹൗസ് തള്ളി.

2022 ഫെബ്രുവരിയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം പതിനായിരങ്ങളാണ് മരിച്ചത്.4 യുക്രെയ്ൻ പ്രവിശ്യകളാണ് പുട്ടിൻ ആവശ്യപ്പെടുന്നത്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, സാപൊറീഷ്യ, ഖേഴ്സൻ ഇതിനു പുറമേ 2014 ൽ പിടിച്ചെടുത്ത ക്രൈമിയയും. എന്നാൽ ഇതിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തയാറല്ല. ഈ സാഹചര്യത്തിൽ ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകളിൽനിന്നും റഷ്യ സൈന്യത്തെ പിൻവലിച്ച് ധാരണയ്ക്കു ശ്രമിക്കുമെന്നാണ് റിപ്പോർട്ട്. റഷ്യൻ–പുട്ടിൻ കൂടിക്കാഴ്ച കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്.

Scroll to Top