ഞങ്ങളെ മക്കളായി കാണൂ; മാറ്റങ്ങള്‍ക്കൊപ്പം ‘അമ്മ’ മുന്നോട്ടു പോകുകയാണെന്ന് കുക്കു പരമേശ്വരൻ

താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമെന്ന് നടി കുക്കു പരമേശ്വരന്‍. ലോകത്തെ മാറ്റങ്ങള്‍ക്കൊപ്പം ‘അമ്മ’ മുന്നോട്ട് പോകുകയാണെന്നും എല്ലാവരുമായും ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകുകയെന്നും കുക്കു പറഞ്ഞു. ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ എല്ലാവരും ‘അമ്മ’യുടെ മക്കളാണെന്നും കുക്കു പരമേശ്വരന്‍ കൂട്ടിച്ചേർത്തു.

ലോകത്തുള്ള എല്ലാ മാറ്റങ്ങളും ഇങ്ങനെയല്ലേ വന്നിട്ടുള്ളത്. അതേപോലെ ഞങ്ങളും വളരട്ടെ. ലോകത്തെ മാറ്റങ്ങള്‍ക്കൊപ്പം ഞങ്ങളും മുന്നോട്ട് പോകുകയാണ്. ഞങ്ങള്‍ക്ക് ഒരു ദിവസം തരൂ. ഞങ്ങള്‍ ഇവിടെ മക്കളാണ്, വനിതകളല്ല. അമ്മയില്‍ മക്കളേയുള്ളൂ. മാധ്യമങ്ങളാണ് അത് പെണ്‍മക്കളും ആണ്‍മക്കളുമാക്കിയത്. ഞങ്ങളെ മക്കളായി കാണൂ.’ -കുക്കു പറഞ്ഞു.

31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ‘അമ്മ’യുടെ തലപ്പത്ത് വനിതകളെത്തുന്നത്. നടി ശ്വേതാ മേനോനാണ് പ്രസിഡന്റ്. ലക്ഷ്മിപ്രിയയും ജയന്‍ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാരായും ഉണ്ണി ശിവപാല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

Scroll to Top