സംസ്ഥാനത്ത് കനത്ത് പെയ്ത് മഴ, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ ഛത്തിസ്ഗഢ്ന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി ആഗസ്ത് 18 ഓടെ ഗുജറാത്തിന് മുകളിൽ എത്തിച്ചേരാനാണ് സാധ്യത.

Scroll to Top