നീ ചോദിക്കരുത്., ഞാന്‍ കാണിച്ചു തരാം; ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിന് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയില്‍ ബിജെപി ജില്ലാ നേതാവ് പാര്‍ട്ടി ഓഫീസില്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അനിലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് അദ്ദേഹം പ്രകോപിതനായത്. നിങ്ങള്‍ ഏതു ചാനലാണെന്ന് ചോദിച്ച ശേഷം മറുപടി പറയില്ലെന്നും ഞാന്‍ കാണിച്ചുതരാമെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി.

രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍. ”നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങള്‍ ഏതു ചാനലാ ? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്. ഞാന്‍ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗണ്‍സിലറാണ്. നിങ്ങള്‍ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങള്‍ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരു ആളെ കുറിച്ച് ഇങ്ങനെ പറയുന്നതില്‍ നാണമില്ലേ നിങ്ങള്‍ക്ക്.’

സിപിഎം നടത്തിയ ക്രിമിനല്‍ കൃത്യമാണിത്. സത്യം വരും ദിവസങ്ങളില്‍ പുറത്തുവരും. അനില്‍ പ്രസിഡണ്ടായ സൊസൈറ്റിയില്‍ ബിജെപി ഭരണം ആയിരുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Scroll to Top