
തിരുവനന്തപുരം: തിരുവനന്തപുരത്ത് പിഞ്ചുകുഞ്ഞിനെ അങ്കണവാടി ടീച്ചര്‍ മുഖത്തടിച്ചതായി പരാതി. തിരുവനന്തപുരം നരുവാമൂട് മൊട്ടമൂട് പറമ്പുകോണത്തെ അങ്കണവാടി അധ്യാപികയായ പുഷ്പകലയ്ക്കെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
ഇന്നലെ വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് മുഖത്ത് അടിയേറ്റ തരത്തിലുള്ള പാടുകള്‍ അമ്മ കണ്ടത്. മൂന്ന് വിരല്‍പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ടീച്ചര്‍ മര്‍ദിച്ചതായി കണ്ടെത്തി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



