വയനാട്ടില്‍ ഊരു മൂപ്പന്റെ ജീവനെടുത്ത് കടുവ; കൊല്ലപ്പെട്ടത് വിറക് ശേഖരിക്കാന്‍ പോയപ്പോള്‍; കടുവയെ കണ്ടെത്താന്‍ നടപടി ആരംഭിച്ചതായി മന്ത്രി

പുല്‍പള്ളി: വയനാട് പുല്‍പള്ളിയില്‍ വിറക് ശേഖരിക്കാന്‍ പോയ ഊരുമൂപ്പന്റെ ജീവനെടുത്ത് കടുവ. മാടപ്പള്ളി ദേവര്‍ഗദ്ധ ഉന്നതിയിലെ ഊരുമൂപ്പന്‍ കൂമനാണ് കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കുന്നതിനായി പോയ കൂമനെ കാപ്പിസെറ്റ് ചെട്ടിമറ്റം പ്രദേശത്ത് പുഴയോരത്ത് വച്ച് കടുവ പിടികൂടുകയായിരുന്നു. കടുവ ആക്രമണത്തില്‍ ഊരുമൂപ്പന്‍ കൊല്ലപ്പെട്ടതോടെ ആളുകള്‍ ഭീതിയിലാണ്.

അതേസമയം, ഒരാളുടെ ജീവനെടുത്ത കടുവയെ കണ്ടെത്താന്‍ വനം വകുപ്പ് നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കടുവാ സാന്നിധ്യം കണ്ടെത്താന്‍ വനത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ കാമറകള്‍ ഉടന്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ഉന്നതികളില്‍ താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശവും ആവശ്യമായ സംരക്ഷണവും നല്‍കാന്‍ വനം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.

Scroll to Top