മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഗൗതം വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തില്‍ നായികയായി നയന്‍താര എത്തിയേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. സിനിമയിലെ കാസ്റ്റിംഗ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് സജീവമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരമാണെങ്കില്‍ രാപ്പകല്‍, തസ്കര വീരന്, ഭാസ്കര്‍ ദ റാസ്കല്‍, പുതിയ നിയമം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍സും ഒന്നിക്കുന്ന സിനിമ കൂടിയാകും ഇത്. എന്തായാലും ലേഡി സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി വീണ്ടും എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
അതേസമയം, ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്രുവ നച്ചത്തിരം ആണ് ഗൗതം വാസുദേവിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. വിക്രം ആണ് നായകന്. പലതവണ റിലീസ് പ്രഖ്യാപിച്ചു എങ്കിലും പിന്നീട് മാറ്റുക ആയിരുന്നു.