മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് നേരിട്ട് പുറത്താക്കാം; കടക്ക് പുറത്ത് വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്; സര്‍ക്കാരിനെതിരെ പരാതി രേഖപ്പെടുത്താം.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വെബ്‌സൈറ്റ് രൂപീകരിച്ച് കോണ്‍ഗ്രസ്. ‘കടക്ക് പുറത്ത്’ ഡിജിറ്റല്‍ ക്യാംപയിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ സിംഹാസനത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുന്ന രീതിയിലാണ് വെബ്‌സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് പരാതി നല്‍കാനുള്ള സൗകര്യവും വെബ്‌സൈറ്റില്‍ ക്രമീകരിച്ചിട്ടുള്ളത്.

ഡിജിറ്റല്‍ ക്യാമ്പയിനിന്റെ ഭാഗമായി കുറ്റപത്രവും വെബ്‌സൈറ്റും പുറത്തിറക്കി. മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, kadakkupurathu.com എന്ന് ടൈപ്പ് ചെയ്ത് നേരിട്ടോ വെബ്‌സൈറ്റിലേക്ക് എത്തിച്ചേരാനാകും. പി.ആര്‍ ഭരണം മുതല്‍ അമ്പലക്കൊള്ള, ലഹരി ഉപയോഗം വരെയുള്ള കുറ്റപത്രം വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാട്ടുന്നതാണ്.

യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങള്‍, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ കുറ്റപത്രത്തില്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

Scroll to Top