കുവൈത്ത്-ഡല്‍ഹി വിമാനത്തിന് ബോംബ് ഭീഷണി; ബോംബുണ്ടെന്ന് വിമാനത്തില്‍ കുറിപ്പ്; അഹമ്മദാബാദില്‍ അടിയന്തര ലാന്‍ഡിംഗ്

|REPRESENTATIVE IMAGE|

അഹമ്മദാബാദ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് കുവൈത്ത്-ഡല്‍ഹി ഇന്‍ഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി. 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന വിമാനമാണ് വിമാനത്തില്‍ നിന്ന് ബോംബുണ്ടെന്ന കുറിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 6.40 ഓടെ വിമാനം അഹമ്മദാബാദില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരനാണ് ബോംബ് ഉണ്ടെന്ന് അവകാശപ്പെടുന്ന കൈപ്പടയില്‍ എഴുതിയ കുറിപ്പ് കണ്ടെത്തിയത്. യാത്രക്കാരന്‍ ഇത് വിമാന ജീവനക്കാരെ അറിയിക്കുകയും തുടര്‍ന്ന് പൈലറ്റ് വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിടാന്‍ തീരുമാനിച്ചത്.

വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും വിമാനത്തില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

Scroll to Top