നിമിഷ പ്രിയയുടെ വധശിക്ഷ; പുതിയ തിയതിക്ക് അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരൻ

യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ഉന്നയിച്ച് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി അറ്റോർണി ജനറലിനെ കണ്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി അബ്ദുൽ ഫത്താഹ് മെഹ്‍ദി കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടർക്ക് കത്ത് നല്‍കിയിരുന്നു. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും പറഞ്ഞിരുന്നു. വധശിക്ഷ റദ്ദാക്കിയെന്നു കാട്ടി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് കേരളത്തിൽ ചർച്ചകൾ സജീവമാകുമ്പോഴാണ് തലാലിന്റെ സഹോദരൻ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുമ്പോഴാണ് യമന്‍ പൗരന്‍ തലാൽ അബ്ദുമഹദിയെ നിമിഷ പ്രിയ കൊലപ്പെടുത്തിയത്. അമിത ഡോസ് മരുന്നു ഉള്ളിൽ ചെന്നതാണ് തലാലിന്റെ മരണകാരണം.

Scroll to Top