ബെവ്കോ എംഡിയെ തള്ളി എം.ബി. രാജേഷ്, ഓണ്‍ലൈന്‍ മദ്യവില്‍പന ഇല്ല

ഓൺലൈൻ മദ്യവില്പനയിൽ ബെവ്കോ എംഡിയെ തള്ളി മന്ത്രി എം.ബി. രാജേഷ്. സർക്കാർ നയം എക്സൈസ് മന്ത്രിയായ താൻ പറഞ്ഞു കഴിഞ്ഞു. അതിനുമുകളിൽ മറ്റൊരു ഉദ്യോഗസ്ഥൻ ഇല്ലെന്നും സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരിന്റെ നിലപാട് വ്യക്തമാക്കുക മന്ത്രിയാണ്. മലയാളത്തിൽ പലതവണ ആ കാര്യം പറഞ്ഞു കഴിഞ്ഞതാണ്. സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്. ആ മദ്യനയത്തിൽ ഇങ്ങനെ ഒരു നിർദ്ദേശം ഇല്ല.’ മന്ത്രി പറ‍ഞ്ഞു.

സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തുമെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഓണ്‍ലൈന്‍ വില്‍പനയ്ക്കായി ബെവ്‌കോ പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ട്. പത്ത് ദിവസത്തിനകം അത് തയ്യാറാകും. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തും. അല്ലെങ്കില്‍ ഈ ആപ്പിലൂടെ ഉപഭോക്താവിന് ഓര്‍ഡര്‍ ചെയ്യാം. ക്യൂവില്‍ നില്‍ക്കാതെ മദ്യം വാങ്ങിപ്പോകാമെന്നും ബെവ്കോ എംഡി പറഞ്ഞിരുന്നു.

 

Scroll to Top