റിലയൻസ് റിഫൈനറി ആക്രമിക്കുമെന്ന് പാക്കിസ്ഥാൻ സൈനിക മേധാവി

 

ഇന്ത്യയ്‌ക്കെതിരായ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ വീണ്ടും ഭീഷണി ഉയർത്തി പാക്കിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനിർ. ഭാവിയിൽ ഇന്ത്യയുമായി ഏതെങ്കിലും സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി. ഇന്ത്യയിലെ സുപ്രധാന റിഫൈനറി ആക്രമിക്കുമെന്ന് ഒരു പാക്കിസ്ഥാൻ സൈനിക മേധാവി ഇതാദ്യമായാണ് ഭീഷണി മുഴക്കിയത്.

യുഎസിലുള്ള പാക്കിസ്ഥാൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അസിം മുനീർ ഇന്ത്യക്കെതിരെ പുതിയ ഭീഷണി മുഴക്കിയതായുള്ള റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയുമായി ഭാവിയിലുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനിടെ തന്റെ രാജ്യത്തിന് നിലനിൽപ്പിന് തന്നെ ഭീഷണി നേരിടേണ്ടി വന്നാൽ ഒരു ആണവായുധ ഉപയോഗിക്കാനും മടിക്കില്ലെന്ന് നേരത്തെ അസിം മുനിർ ഭീഷണി മുഴക്കിയിരുന്നു.

Scroll to Top