‘ആ ചാരനെ തേടി’, ശോഭയെ രഹസ്യമായി വിളിച്ച പൊലീസുകാരൻ ആര്? രഹസ്യാന്വേഷണം തുടങ്ങി

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ വിളിച്ച് ഫോണിൽ സംസാരിച്ച പൊലീസുകാരനെ കണ്ടെത്താൻ രഹസ്യമായി അന്വേഷണം തുടങ്ങി. പ്രതിഷേധ മാർച്ചിനിടെ ജലപീരങ്കി തുടർച്ചയായി അടിച്ച് ബിജെപിക്കാരെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു പൊലീസുകാരൻ വിളിച്ച് അറിയിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രൻ പ്രസംഗിച്ചത്. ശോഭാ സുരേന്ദ്രൻ്റെ ഈ പ്രസംഗത്തെക്കുറിച്ചാണ് പൊലീസിൻ്റെ രഹാസ്യാന്വേഷണം. പൊലീസ് ഇൻ്റലിജൻസാണ് അന്വേഷിക്കുന്നത്.

കേരള പൊലീസിൽ 60 ശതമാനം പേരും നരേന്ദ്ര മോദിയുടെ ഫാൻസാണെന്നും ശോഭ പറഞ്ഞിരുന്നു. പൊലീസ് സേനയിൽ സംഘപരിവാർ അനുകൂലികൾ ശക്തമാണെന്ന് സിപിഎം. അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥർ നിരന്തരം പറയുന്നതാണ്. ഇതു ശരിവയ്ക്കുന്നതായിരുന്നു ശോഭാ സുരേന്ദ്രൻ്റെ പ്രസ്താവന.

Scroll to Top