വോട്ട് കൊള്ള ആരോപണങ്ങളെ നിസ്സാരമായി തള്ളിക്കളഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇരട്ടവോട്ട് സ്വാഭാവികമെന്നും രാഹുല്‍ഗാന്ധി കള്ളം പറയുകയാണെന്നും ഗ്യാനേഷ് കുമാര്‍.

ന്യൂഡല്‍ഹി: രാജ്യത്ത് വോട്ട് കൊള്ള നടക്കുന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങളെ നിസ്സാരമായി തള്ളിക്കളഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ഗാന്ധിയുടേത് കള്ള ആരോപണമെന്നും ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്താനുമാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നതെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആരോപിച്ചത്. ബാലിശമായ ആരോപണങ്ങളാണ് ഗ്യാനേഷ് കുമാര്‍ നിരത്തിയത്. രാഹുല്‍ഗാന്ധി കുറേ വോട്ടര്‍ാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കള്ളവോട്ട് നടന്നെന്ന് പറയുകയും തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തയ്യാറായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ടുള്ളൂ എന്നാണ് കമ്മീഷണറുടെ വാദം.

ഒന്നരക്കോടിയോളം വരുന്ന ആളുകള്‍ പല വിഭാഗങ്ങളിലായി പണിയെടുത്താണ് വോട്ടര്‍പട്ടിക തയ്യാറാക്കുന്നത്. ഒരു കോടിയിലധികം ജീവനക്കാര്‍, 10 ലക്ഷത്തിലധികം ബിഎല്‍ഒമാര്‍, 20 ലക്ഷത്തിലധികം സ്ഥാനാര്‍ഥികളുടെ പോളിങ് ഏജന്റുമാര്‍ എന്നിവരുടെ മുന്നില്‍, ഇത്രയും സുതാര്യമായ ഒരു പ്രക്രിയയില്‍, ഏതെങ്കിലും വോട്ടര്‍ക്ക് വോട്ട് മോഷ്ടിക്കാന്‍ കഴിയുമോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വോട്ടര്‍ ഐ.ഡിയില്‍ വീട്ടു നമ്പര്‍ ‘0’ ആയതില്‍ അസ്വാഭാവികതയില്ല. സ്വന്തമായി വീടില്ലാത്ത കോടിക്കണക്കിനു ?പേര്‍ ഉണ്ട്. അവര്‍ക്കൊന്നും വീട്ടു നമ്പര്‍ നല്‍കാനാവില്ല. വീടു മാറിപ്പോവുന്നവര്‍ക്ക് രണ്ടിടത്ത് വോട്ടുണ്ടാവുന്നതില്‍ അസ്വാഭാവികതയില്ലെന്നും ഇരട്ടവോട്ട് ആരോപണത്തെ ന്യായീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയ പാര്‍ട്ടികളോടു വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടര്‍മാരോ ഭയപ്പെടുന്നില്ലെന്നും കമ്മിഷന്റെ തോളില്‍ തോക്കു വച്ച് വോട്ടര്‍മാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ എങ്ങനെയാണ് കമ്മീഷന് വിവേചനം കാണിക്കാന്‍ പറ്റുക എന്നാണ് അദ്ദേഹം ചോദിച്ചത്. ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായാലും, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന്റെ ഭരണഘടനാപരമായ കടമയില്‍നിന്നു പിന്മാറില്ലെന്നും വോട്ടര്‍ പട്ടികയിലെ എല്ലാ പോരായ്മകളും ഇല്ലാതാക്കാന്‍ വേണ്ടിയാണ് ബിഹാറില്‍ എസ്‌ഐആര്‍ നടപ്പാക്കിയതെന്നും അദ്ദേഹം വാദിച്ചു.

ബിഹാറില്‍ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കാരം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളുടെയും രാഹുല്‍ ഗാന്ധിയുടെ ‘വോട്ടുകൊള്ള’ ആരോപണത്തിന്റെയും പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ മറുപടി. ‘വോട്ടു ?കൊള്ള’ വിഷയത്തില്‍ ‘വോട്ടധികാര്‍ യാ?ത്ര’ എന്ന പേരില്‍ രാഹുല്‍ പര്യടനം തുടങ്ങിയ ദിവസമാണ് കമീഷന്‍ മാധ്യമങ്ങളെ കണ്ടത്.

Scroll to Top