
മാണ്ഡി : ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ കനത്ത മഴയിലും പേമാരിയിലും മണ്ണിടിച്ചിലും മിന്നല്‍ പ്രളയവും. പനാര്‍സ, ടകോലി, നഗൈ്വന്‍ എന്നീ പ്രദേശങ്ങളിലാണ് കനത്ത മഴയും പേമാരിയും നാശം വിതച്ചത്. ഇവിടങ്ങളില്‍ മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നിലവില്‍ ജീവാപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മിന്നല്‍ പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് കിര്‍താപൂര്‍-മണാലി ദേശീയപാത അടച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി മുതല്‍ പ്രദേശത്ത് മഴ തുടരുന്നുണ്ട്. അതിനിടെ ജോഗ്നി മാതാ ക്ഷേത്രത്തിനു സമീപം മണ്ണിടിച്ചിലുണ്ടായി വാഹന ഗതാഗതം തടസ്സപ്പെട്ടു.



