‘പപ്പാ., നിങ്ങളുടെ ഈ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് എന്റെ ലക്ഷ്യം’., രാജീവ് ഗാന്ധിയുടെ ജന്‍മദിനത്തില്‍ ഓര്‍മച്ചിത്രങ്ങള്‍ പങ്കുവച്ച് രാഹുല്‍ഗാന്ധി.

 

ന്യൂഡല്‍ഹി : രാജീവ് ഗാന്ധിയുടെ ജന്‍മദിനത്തില്‍ അച്ഛനൊപ്പമുള്ള വൈകാരികമായ ഓര്‍മച്ചിത്രങ്ങള്‍ പങ്കുവച്ച് രാഹുല്‍ഗാന്ധി. ഫേസ്ബുക്കിലാണ് അച്ഛനെ അനുസ്മരിച്ചുള്ള ചിത്രങ്ങളും രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നില്‍ കൂപ്പുകൈകളോടെ നില്‍ക്കുന്ന ചിത്രവും പങ്ക് വച്ചത്. ‘എല്ലാ പൗരന്മാരെയും ബഹുമാനിക്കുന്ന, സൗഹാര്‍ദമുള്ള, ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയില്‍ ശക്തമായി നിലകൊള്ളുന്ന ഒരു ഇന്ത്യ. പപ്പാ, നിങ്ങളുടെ ഈ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് കുറിച്ചു.

അച്ഛനെ വട്ടംചേര്‍ത്ത് പിടിച്ച് നെഞ്ചില്‍ ചുംബിക്കുന്ന കുട്ടിക്കാലത്തെ മനോഹര ചിത്രം, കാറില്‍ സഹോദരിയോടും അച്ഛനോടുമൊപ്പം കളിച്ച് ചിരിക്കുന്ന ഓര്‍മച്ചിത്രം, അതേ അച്ഛന്റെ ഛായാചിത്രത്തിനുമുന്നില്‍ കൂപ്പുകൈയോടെ നില്‍ക്കുന്ന ചിത്രങ്ങളുമാണ് രാഹുല്‍ പങ്ക് വച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വലിയ പ്രസക്തിയുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്കായി നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയും ഇന്നത്തെ ചിത്രങ്ങളും തമ്മില്‍ വലിയ സാദൃശ്യമുണ്ടെന്ന് വേണം കരുതാന്‍.

http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frahulgandhi%2Fposts%2Fpfbid04ENCSxaYs1U5EF5Evi1WnJA7oUP6c1b8kiBcSEet84sR6SSmJxEWNHxoPKMa3ARrl&show_text=true&width=500″ width=”500″ height=”202″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81ാം ജന്മദിനമാണ് ഇന്ന്. കോണ്‍ഗ്രസ് സദ്ഭാവന ദിനമായി ആചരിക്കുന്ന ഇന്ന് രാജീവ് ഗാന്ധിയുടെ സമാധി സ്ഥലമായ വീര്‍ഭൂമിയില്‍ നടന്ന അനുസ്മരണ പരിപാടികളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

 

Scroll to Top