കേരളം ഞെട്ടുന്ന വാര്‍ത്ത ഉടന്‍ പുറത്തുവരും., അധികം കളിക്കണ്ട., സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമാിയി വി.ഡി സതീശന്‍.

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം അടഞ്ഞ അധ്യായമായെന്നും ഇനി ആ വിഷയം ചര്‍ച്ച ചെയ്യില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആ വിഷയം പറഞ്ഞ് ഇനി അധികം കളിക്കേണ്ടെന്നും സിപിഐഎമ്മും ബിജെപിയും അടുത്ത് തന്നെ ഞെട്ടാന്‍ തയ്യാറായിക്കോളൂ എന്നും സതീശന്‍ പറഞ്ഞു. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത അധികം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പ് നല്‍കി. അതിന് തെരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാളയുമായി കണ്ടോണ്‍മെന്റ് ഹൗസിലേക്ക് കാളയുമായി നടത്തിയ ബിജെപി മാര്‍ച്ചിനെയും അദ്ദേഹം വിമര്‍ശിച്ചു. ആ കാളയെ ബിജെപി ഓഫീസില്‍ തന്നെ കെട്ടിയിടണം. വൈകാതെ രാജീവ് ചന്ദ്രശേഖരന്റെ ഓഫീസിലേക്ക് ആ കാളയുമായി പോകേണ്ടിവരും. അത് ഞാന്‍ പോയിപ്പിക്കുമെന്നും വൈകാതെ പല വെളിപ്പെടുത്തലും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലൈംഗിക ചൂഷണ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തില്‍ കാളയെ ഉപയോഗിച്ചതിന് യുവമോര്‍ച്ച പ്രതിഷേധത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി. കന്റോണ്‍മെന്റ് ഹൗസിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാളയുമായി പ്രതിഷേധിച്ചത്. കാളയുടെ മുഖത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഗൗതം കാട്ടാക്കടയാണ് യുവമോര്‍ച്ചയ്‌ക്കെതിരെ പരാതി നല്‍കിയത്. പ്രതിഷേധത്തിന് മതവികാരം വൃണപ്പെടുത്തുന്നതും മൃഗങ്ങളോടുള്ള കൂരതയുമാണെന്നാണ് പരാതി. ഡിജിപിക്കാണ് പരാതി നല്‍കിയത്.

Scroll to Top