
തിരുവനന്തപുരം: സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് യു.ഡി.എഫ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. യുഡിഎഫ് തീരുമാനം നാളെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വാര്‍ത്താസമ്മേളനം നടത്തി നിലപാട് അറിയിക്കും.
ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് സതീശന് തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് ക്ഷണിക്കാനായി എത്തിയിരുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അടക്കമുള്ളവര്‍ കന്റോണ്‍മെന്റ് ഹൗസിലാണ് ക്ഷണിക്കാന്‍ എത്തിയത്.
പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാത്തതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ തിരികെ മടങ്ങി. നേരത്തെ സംഘാടക സമിതിയുടെ ഉപരക്ഷാധികാരിയായി വി ഡി സതീശനെ നിശ്ചയിച്ചിരുന്നു. ഇത് പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിലും പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ട്.



