രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; മുന്‍ എബിവിപി നേതാവ് പ്രിന്റു മഹാദേവനെതിരെ കേസെടുത്തു; പരാതി നെഞ്ചത്ത് വെടിയുണ്ട വീഴുമെന്ന പരാമര്‍ശത്തിനെതിരെ

തൃശ്ശൂര്‍: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി പരാമര്‍ശം നടത്തിയ പ്രിന്റു മഹാദേവനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ പേരാമംഗലം പൊലീസാണ് പ്രിന്റുവിനെതിരെ കേസെടുത്തത്. കലാപാഹ്വാനം അടക്കം ചൂണ്ടിക്കാട്ടി ഭാരതീയ ന്യായ സംഹിതയിലെ 192, 352, 351 (2) വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാറാണ് പേരാമംഗലം പൊലീസിനു പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം സ്വകാര്യ ചാനല്‍ ചര്‍ച്ചയിലായിരുന്നു പ്രിന്റു മഹാദേവന്റെ ഭീഷണി പരാമര്‍ശം. ലഡാക്കിലെ പ്രക്ഷോഭത്തെക്കുറിച്ചു നടന്ന ചാനല്‍ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്നാണ് പ്രിന്റു പറഞ്ഞത്. നാട്ടില്‍ അരാജകത്വം സൃഷ്ടിച്ചു കലാപം നടത്താനുള്ള ശ്രമമാണിതെന്നു പരാതിയില്‍ പറയുന്നു. സ്‌കൂള്‍ അധ്യാപകനാണു പ്രിന്റു മഹാദേവന്‍. എബിവിപി മുന്‍ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്‌സ് സെല്‍ സംസ്ഥാന കണ്‍വീനറുമാണ്

Scroll to Top