കരൂര്‍ ദുരന്തം സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കരൂരില്‍ വിജയ്‌യുടെ ടിവികെ പാര്‍ട്ടി റാലിക്കിടെ തിക്കിലും തിരക്കിലും 40ഓളം ആളുകള്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി സന്ദേശം എത്തി. കരൂര്‍ ദുരന്തം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്.

ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ മെയിലിലുണ്ട്. ഇവര്‍ക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും ഇവര്‍ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്നും ആണ് ആവശ്യം. സിബിഐ അന്വേഷണം നടത്തിയില്ലെങ്കില്‍ പ്രതികാരമെന്ന നിലയില്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും ക്ലിഫ് ഹൗസിലും ബോംബ് വയ്ക്കുമെന്നുമാണ് ഭീഷണി. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തിവരികയാണ്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സമാനമായ രീതിയില്‍ നേരത്തേയും ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു.

 

Scroll to Top