
ന്യൂഡല്‍ഹി: ലഡാക്കില്‍ സ്വയംഭരണം ആവശ്യപ്പെട്ടും സ്വതന്ത്ര പദവി ആവശ്യപ്പെട്ടും നടന്ന പ്രക്ഷോഭങ്ങളിലും സംഘര്‍ഷങ്ങളിലും മജീസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് നിര്‍ദേശം. സമരക്കാതെ അനുനയിപ്പിക്കാന്‍ തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടത്. ശനിയാഴ്ച മുതല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങും. സംഘര്‍ഷത്തെ സംബന്ധിച്ചും വെടിവെപ്പിനെ കുറിച്ചും വിവരങ്ങള്‍ കൈമാറാനുള്ളവര്‍ ഈ മാസം നാല് മുതല്‍ 18 വരെ ലേയിലെ ജില്ലാ കള്കറുടെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം. സംഘര്‍ഷത്തില്‍ ഹൈക്കോടതി – സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നായിരുന്നു സമരാനുകൂലികളുടെ ആവശ്യം.
അതേസമയം, സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചര്‍ച്ചക്കുമില്ലെന്ന് കാര്‍ഗില്‍ ഡെമോക്രോറ്റിക് അലയന്‍സ് നിലപാട് കടുപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ലോ അപ്കസ് ബോഡിയുടെയും കാര്‍ഗില്‍ ഡെമോക്രോറ്റിക്ക് അലയന്‍സും എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാണ്.



