
തിരുവനന്തപുരം: പ്രേംനസീര്‍ സുഹൃത് സമിതി നല്കുന്ന ആരോഗ്യ കര്‍മ ശ്രേഷ്ഠ പുരസ്കാരത്തിന് ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയനായ ഡോ.ആന്റണി വൈദ്യര് അര്‍ഹനായി. ആദിവാസി മേഖലയടക്കം നിരവധി കേന്ദ്രങ്ങളില്‍ സൗജന്യ ആയൂര്‍വേദ മെഡിക്കല്‍ ക്യാംപുകള്‍ നടത്തി ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയനാണ് ഡോ.ആന്റണി വൈദ്യര്. ഈമാസം 30ന് തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന പ്രേം സ്മൃതി ചടങ്ങില്‍ സമര്‍പ്പിക്കുമെന്ന് പ്രേംനസീര്‍ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷ അറിയിച്ചു.



