മലയാള സിനിമയുടെ തീരാനഷ്ടം; സലിംകുമാറിനെ അനുസ്മരിച്ച് തലസ്ഥാനം

തിരുവനന്തപുരം: മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച് അകാലത്തില്‍ വിടപറഞ്ഞ നടന്‍ സലിംകുമാറിനെ അനുസ്മരിച്ചു. പ്രേംനസീര്‍ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിലാണ് തലസ്ഥാനത്തെ ബഹുമുഖ പ്രതിഭകള്‍ സലിംകുമാറിനെ അനുസ്മരിച്ചത്. തായ്‌നാട് ഹാളില്‍ ഒരുക്കിയ അനുസ്മരണ ചടങ്ങ് നടന്‍ അജിത് കൂത്താട്ടുകുളം ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ ടി.എസ്.സുരേഷ് ബാബു സലിമുമൊത്തുള്ള ഓര്‍മകള്‍ പങ്കുവച്ചു. ഫിലിം പി.ആര്‍ഒ അജയ് തുണ്ടത്തില്‍ സലിംകുമാറിനെ കുറിച്ചെഴുതിയ അനുസ്മരണഗാനം സംഗീതജ്ഞന്‍ ഡോ.വാഴമുട്ടം ചന്ദ്രബാബു ഈണമിട്ട് വേദിയില്‍ ആലപിച്ചു.

പ്രേംനസീര്‍ സുഹൃത് സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍, നടന്‍മാരായ എം.ആര്‍. ഗോപകുമാര്‍, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, സലിംകുമാറിനൊപ്പം 25 ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ച അനില്‍ ഗോപിനാഥ്, സാഹിത്യകാരന്‍ സബീര്‍ തിരുമല, കോണ്‍ഗ്രസ് നേതാവ് പനച്ചമൂട് ദസ്തഗീര്‍, സംവിധായകരായ സി.വി. പ്രേംകുമാര്‍, നസീര്‍ മണക്കാട്, അവതാരകന്‍ എം.എച്ച്. സുലൈമാന്‍, ഡോ.ഗീതാ ഷാനവാസ്, ലതിക ആര്‍. നായര്‍, ഗോപന്‍ ശാസ്തമംഗലം, പ്രവാസി മലയാളികളായ സൈനുല്‍ അബ്ദീന്‍, ഷംസ് അബ്ദീന്‍, ഗായകരായ അലോഷ്യസ് പെരേര, സമീര്‍, ജയദേവന്‍, കെ.ജി. കുമാര്‍, മാലിക്ക് എന്നിവര്‍ സലിമിനെ അനുസ്മരിച്ച് സംസാരിച്ചു.

Scroll to Top