ന്യൂഡല്‍ഹി: ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ട് മോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന ആരോപണവുമായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച ബിഹാര്‍ തിരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ടുള്ള പുനരവലോകനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. അതേസമയം, രാഹുലിന്റെ ‘വോട്ട് മോഷണം’ എന്ന പുതിയ ആരോപണം ‘അടിസ്ഥാനരഹിതം’ എന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.
ഇതുസംബന്ധിച്ച് നൂറ് ശതമാനം തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കോണ്‍ഗ്രസ് അന്വോഷിച്ചു കണ്ടെത്തിയ തെളിവുകള്‍ രാജ്യത്തെയൊട്ടാകെ ഞെട്ടിക്കുന്ന ആണവബോംബാണെന്നും രാഹുല്‍ പറഞ്ഞതായാണ് എഎന്‍ഐയുടെ റിപ്പോര്‍ട്ട്. ‘വോട്ട് മോഷണത്തെ കുറിച്ച് ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. ഞങ്ങള്‍ കണക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ഞങ്ങള്‍ തന്നെ പരിശോധിച്ചു. ആറ് മാസമെടുത്തു, ഞങ്ങള്‍ കണ്ടെത്തിയ സംഗതികള്‍ ഒരു ആണവബോംബിന് സമാനമാണ്. ആ ബോംബിന്റെ സ്ഫോടനമുണ്ടാകുന്നതോടെ രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്നെ നിങ്ങള്‍ കാണില്ല’, രാഹുല്‍ പറഞ്ഞു.