കെപിസിസിയിൽ ജംബോ കമ്മിറ്റിക്ക് സാധ്യത; ഭാരവാഹികൾ നൂറ് കടന്നേക്കും

വീണ്ടും ജംബോ കമ്മിറ്റിക്കുള്ള സാധ്യത വ്യക്തമാക്കി കെപിസിസി. ഭാരവാഹികളുടെ എണ്ണം നൂറ് കടന്നേക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍. നിലവിലെ തീരുമാന പ്രകാരം പത്ത് വൈസ് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്താനാണ് ധാരണ. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 35 ആയി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. 80ല്‍ കൂടുതല്‍ ജനറല്‍ സെക്രട്ടറിമാരെങ്കിലും ഉണ്ടാകുമെന്നും സൂചനകളില്‍ നിന്ന് വ്യക്തമാകുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഭാരവാഹികളുടെ എണ്ണം കൂട്ടാനുള്ള തീരുമാനമായത്. ജംബോ കമ്മിറ്റിക്കുള്ള സാധ്യത കൂടാതെ കൂടുതല്‍ ആളുകളെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് കെപിസിസി വിശദമാക്കുന്നത്.

Scroll to Top