ഒഡീഷയിലും വൈദികർക്ക് നേരെ മതപരിവർത്തനം ആരോപിച്ച് ആക്രമണം, ആക്രമിച്ചത് ബജ്റംഗദൾ പ്രവർത്തകർ

ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികരെയും കന്യാസ്ത്രീകളെയും ബജ്റംഗദൾ പ്രവർത്തകർ ആക്രമിച്ചു. എഴുപതോളം ബജ്റംഗദൾ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ.ലിജോ നിരപ്പേൽ, ഫാദർ വി.ജോജോ എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റു. സംഭവം ക്രിസ്ത്യൻ സമൂഹത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

സംഭവം നടന്ന് 45 മിനിറ്റുകൾക്ക് ശേഷമാണ് പോലീസെത്തിയത്. പോലീസിന്റെ സാന്നിധ്യമുണ്ടായിട്ടും അക്രമണം തുടർന്നുവെന്നാണ് വിവരം. കേസിൽ ഇതുവരെ എഫ്ഐആർ പോലും ഇട്ടിട്ടില്ലെന്നാണ് ആക്ഷേപം.

Scroll to Top