മലപ്പുറത്തെ വോട്ടറായ ബിജെപി നേതാവിന് തൃശൂരിലും വോട്ട്; സന്ദീപ് വാര്യര്‍

മലപ്പുറത്തെ വോട്ടറായ ബിജെപി നേതാവ് വി ഉണ്ണികൃഷ്ണൻ തൃശൂരിലും വോട്ട് ചെയ്തിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് ജി വാര്യര്‍. തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തിട്ടും ചെയ്തിട്ടുമുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഉണ്ണികൃഷ്ണന്‍ ഒന്നര വര്‍ഷമായി തൃശൂരില്‍ സ്ഥിരതാമസക്കാരനായിരുന്നുവെന്നാണ് ഇതിന്‍റെ കാരണമായി പറയുന്നതെന്നും ഇത് പച്ചക്കള്ളമാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു.

‘ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തിട്ടുണ്ട്, ചെയ്തിട്ടുമുണ്ട്. തൊട്ടടുത്ത മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തത് ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് അയല്‍ജില്ലകളിലെ പ്രവര്‍ത്തകരുടെ വോട്ടുകള്‍ തൃശൂരിലേക്ക് ചേര്‍ത്തു എന്നതിന്റെ വ്യക്തമായ തെളിവാണ്. ഒന്നരവര്‍ഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണ്’, അദ്ദേഹം പറഞ്ഞു.

Scroll to Top