ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ സി ഉണ്ണി കോടതിയില്‍. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ബാലഭാസ്‌കറിന്റേത് അപകട മരണമെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് സിബിഐ കഴിഞ്ഞ വര്‍ഷം സിജെഎം കോടതിയില്‍ പുനരന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെയാണ് ബാലഭാസ്‌കറിന്റെ പിതാവ് കോടതിയെ സമീപിച്ചത്.

Scroll to Top