അധ്യാപകന്റെ മർദ്ദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

പ്രധാനാധ്യാപകന്റെ മർദ്ദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലം എസ്ഐയുമായി സംസാരിച്ചെന്നും കുട്ടിയുടെ അമ്മ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിജസ്ഥിതി അറിയിക്കാൻ നിർദേശിച്ചു. കുട്ടികളെ ഉപദ്രവിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി രാജിവെക്കണമെന്ന് പറഞ്ഞ വി ശിവൻകുട്ടി അദ്ദേഹം കള്ളവോട്ട് കൊണ്ട് ജയിച്ചതാണെന്നും ആരോപിച്ചു. വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയത് ജനാധിപത്യ രീതിക്ക് ചേർന്നതല്ല. സുരേഷ് ഗോപി വാനരൻ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ലായിരുന്നു. വോട്ടർ പട്ടിക ക്രമക്കേടിൽ അന്വേഷണം നടക്കുകയാണ്. സുരേഷ് ഗോപി രാജിവെച്ച് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കണം. സുരേഷ് ഗോപിയെ വേണമെങ്കിൽ വേറെ പേര് വിളിക്കാം, പക്ഷേ താൻ അത് ചെയ്യുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Scroll to Top