
കാബൂള്‍: അഫ്്ഗാനിസ്ഥാനില്‍ നിയന്ത്രണം വിട്ട ബസ് മോട്ടോര്‍ സൈക്കിളിലും ട്രക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ 79 പേര് കൊല്ലപ്പെട്ടതായി വിവരം. ഓവര്‍ലോഡുമായി പോയ ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഹെറാത്ത് കാബൂള്‍ ഹൈവേയിലാ് അപകടമുണ്ടായത്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്.
ഇറാനില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തി തലസ്ഥാനമായ കാബൂളിലേക്ക് പോവുകയായിരുന്ന അഫ്ഗാനികളാണ് ബസിലുണ്ടായിരുന്നത്. ഹെറാത്തില്‍ നിന്ന് അരമണിക്കൂര്‍ സഞ്ചരിച്ച ബസ് ട്രക്കിലും മോട്ടോര്‍ സൈക്കിളിലും ഇടിച്ച ശേഷം തീപിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചത്. മരിച്ച 79 പേരില്‍ 17 പേര് കുട്ടികളാണെന്നും അഫ്ഗാന് ഔദ്യോഗിക വക്താവ് അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും ബസിലുണ്ടായിരുന്നവരാണ്. ട്രക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരും മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്ന മറ്റ് രണ്ട് പേരും മരിച്ചു.
മോശം റോഡ്, ഹൈവേകളിലെ അപകടകരമായ ഡ്രൈവിംഗ്, നിയന്ത്രണങ്ങളുടെ അഭാവം എന്നിവയാണ് ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മധ്യ അഫ്ഗാനിസ്ഥാനില്‍ ബസുകള്‍ ഇന്ധന ടാങ്കറിലും ട്രക്കിലും കൂട്ടിയിടിച്ച് 52 പേര് കൊല്ലപ്പെട്ടിരുന്നു.



