വോട്ട് മോഷണത്തിന്റെ പുതിയ കഥകള്‍ വരാനിരിക്കുന്നെന്ന് രാഹുല്‍ ഗാന്ധി; വോട്ട് ചോരി മുദ്രാവാക്യം രാജ്യം ഏറ്റെടുത്തു., ഇനിയും വോട്ട് മോഷ്ടാക്കളെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കും.

റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നു

റായ്ബറേലി: വോട്ട് മോഷണത്തെ കുറിച്ചുള്ള പുതിയ കഥകള്‍ ഇനിയും ഏറെ വരാനുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് ചോരി മുദ്രാവാക്യം രാജ്യം ഏറ്റെടുത്തു. ഞങ്ങളുയര്‍ത്തിയ മുദ്രാവാക്യം ജനങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞു. ഇനിയും കൂടുതല്‍ കള്ളത്തരങ്ങള്‍ ഞങ്ങള്‍ തെളിയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തന്റെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എത്തിയ രാഹുല്‍ ഗാന്ധി വോട്ട് മോഷണത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

‘വോട്ട് മോഷണം നടത്തിയവരെ ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചു, ഞങ്ങളുടെ ‘വോട്ട് ചോര്‍, ഗദ്ദി ഛോഡ്’ എന്ന മുദ്രാവാക്യം രാജ്യം ഏറ്റെടുത്തു.” എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വോട്ട് മോഷണം നടത്തിയവരെ ഞങ്ങളുടെ പാര്‍ട്ടി ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചു. ഇതിലും കൂടുതുല്‍ തെളിവുകളുമായി ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെത്തിയ രാഹുല്‍ ഗാന്ധി നിരവധി പരിപാടികളില്‍ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഉത്തര്‍പ്രദേശിലുടനീളമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.

Scroll to Top