കാസര്‍ഗോഡ് പതിനാറുകാരിയെ അച്ഛനും അമ്മാവനും പീഡിപ്പിച്ചു; നാട്ടുകാരനായ മറ്റൊരു യുവാവും അറസ്റ്റില്‍., അച്ഛനും അമ്മാവനുമായി തിരച്ചില്‍.


കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനും മാതൃസഹോദരനും നാട്ടുകാരനായ മറ്റൊരു യുവാവിനുമെതിരെ പോക്‌സോ കേസ്. അമ്പലത്തറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയന്‍ എന്ന 47കാരനെ അറസ്റ്റ് ചെയ്തു. പിതാവിനും അമ്മാവനുമെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഇരുവര്‍ക്കുമായി തിരച്ചില്‍ ഊര്‍ജിതമാക്കി. മേല്‍പ്പറമ്പ് പൊലീസാണ് പിതാവിനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

2018-19ല്‍ പിതാവും കഴിഞ്ഞ വര്‍ഷം മാതൃസഹോദരനും രണ്ടാഴ്ച മുന്‍പ് നാട്ടുകാരനും പീഡിപ്പിച്ചെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. അതേസമയം, പതിനാറുകാരിയെ പീഡിപ്പിച്ചതിനു പതിനേഴുകാരനെതിരെ മറ്റൊരു പോക്‌സോ കേസും അമ്പലത്തറ പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു.

Scroll to Top