
തിരുവനന്തപുരം: കേരളത്തിലെ അതിപ്രശസ്തവും പുരാതനവുമായ രണ്ടു ക്ഷേത്രങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി. പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനുമാണ് ഭീഷണി. ഇന്ന് ഉച്ഛയ്ക്ക് ശേഷമാണ് സന്ദേശം എത്തിയത്. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് ക്ഷേത്രങ്ങളില്‍ പരിശോധന നടത്തി. പോലീസും ഡോഗ് സ്‌കോഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് പിന്നീട് പൊലീസ് പ്രതികരിച്ചു. ഇ-മെയിലിന്റെ ഉറവിടത്തെകുറിച്ച് സൈബര്‍ സെല്‍ പരിശോധിക്കും. നേരത്തെ ഡല്‍ഹി ഹൈക്കോടതിക്കും ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.



