
തിരുവനന്തപുരം: വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് പ്രതീക്ഷാ ഫൗണ്ടേഷന്‍ നല്‍കി വരുന്ന പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചലച്ചിത്ര നടി അംബിക മോഹന്‍, നാടക നടനും സിനിമാ നടനുമായ പ്രമോദ് വെളിയനാട്, ഫാ.ഡോ.അലക്‌സാണ്ടര്‍ കൂടാരത്തില്‍, ഡോ.സന്ദീപ് വിജയരാഘവന്‍, അര്‍ജുന്‍ സി വനജ്, ഗായത്രി.എ, എ.എം ദിവാകരന്‍, രാഗിണി മോഹന്‍, ഒ.പ്രദീപ്, സെലിന്‍ സജി, ജ്യോതിഷ് നമ്പ്യാര്‍, അനില്‍കുമാര്‍, രത്‌നാകര്‍ മഹാലിംഗ ഷെട്ടി, എസ്.വാസുദേവ്, സി.എച്ച് ബാലന്‍, സ്വീറ്റി ബര്‍ണാഡ്, അനൂപ് പുഷ്പാംഗദന്‍ എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. ആദിവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിവേക് പണ്ഡിറ്റിനും മുതിര്‍ന്ന ബിജെപി നേതാവും എംപിയും എംഎല്‍എയുമായിരുന്ന ഗോപാല്‍ ഷെട്ടി, ബാംബു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പാഷ പട്ടേല്‍ എന്നിവര്‍ക്കും ജീവന്‍ ഗൗരവ് പുരസ്‌കാരം ലഭിക്കും.

പുരസ്‌കാരങ്ങള്‍ ഈമാസം 28ന് ഞായറാഴ്ച വസായ് ശബരിഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്, സുമ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന തിരുവാതിര, വോയ്‌സ് ഓഫ് ഖാര്‍ഘര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവയും ഓണസദ്യയും ഉണ്ടാകും.
കേന്ദ്രമന്ത്രി ശ്രീപദ് നായിക്, ഡോ.ഹേമന്ത് സവ്ര എം.പി, എംഎല്‍എമാരായ സ്‌നേഹ ദുബെ പണ്ഡിറ്റ്, രാജന്‍ നായിക്, രാജേന്ദ്ര ഗാവിത്, വിലാസ് തറെ, ഹരിശ്ചന്ദ്ര ഭോയ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



