ന്യൂനപക്ഷ-ഭൂരിപക്ഷ കാര്‍ഡ് കാണിച്ചാലൊന്നും വോട്ട് കിട്ടില്ല; അയ്യപ്പ സംഗമം രാഷ്ട്രീയ നേട്ടത്തിനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി: കുഞ്ഞാലിക്കുട്ടി

മലപ്പുറം: അയ്യപ്പസംഗമം രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണെന്ന ശക്തമായ സംശയം ജനങ്ങള്‍ക്കുണ്ടെന്നും അതുകൊണ്ടാണ് അയ്യപ്പ സംഗമത്തിന് പ്രാതിനിധ്യം കുറഞ്ഞതെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷ ഭൂരിപക്ഷ കാര്‍ഡ് കാണിച്ച് ഓരോ കാര്യങ്ങള്‍ ചെയ്താല്‍ അതൊന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. ജനങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. അവരത് ഉപയോഗപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതെല്ലാം ജനങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. അയ്യപ്പദര്‍ശനം നടത്തുന്നത് പവിത്രമായി കാണുന്നവര്‍ കാലങ്ങളായി ഇവിടെ ഉണ്ട്. അതൊന്നും രാഷ്ട്രീയ മുതലെടുപ്പിനു ആരും ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതു ശരിയല്ലെന്നും ജനങ്ങള്‍ക്കറിയാം. എന്‍.എസ്.എസ് അവരുടേതായ ഒരു പ്രിസിപ്പല്‍ വെച്ചിട്ടാണ് അയ്യപ്പസംഗമത്തെ കണ്ടിട്ടുള്ളത്. നമ്മള്‍ അതിനെ മാനിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Scroll to Top